തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനായി പ്രായപൂര്‍ത്തിയാകാത്ത മകന് പ്രവര്‍ത്തിച്ചെന്ന പേരില്‍ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കില്‍നിന്ന് താത്കാലിക ശുചീകരണ തൊഴിലാളിയെ പിരിച്ചുവിട്ടു.
തൊടുപുഴ കാരിക്കോട് സഹകരണ ബാങ്കില്‍ സ്വീപ്പര്‍ തസ്തികയില്‍ ജോലി ചെയ്ത നിസ ഷിയാസിനെയാണ് (42) സിപിഎം ഭരണസമിതി പിരിച്ചുവിട്ടത്. 11 വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ച നിസ ആറ് വര്‍ഷമായി ബാങ്കില്‍ ജോലി ചെയ്യുകയായിരുന്നു.
തൊടുപുഴ നഗരസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രതിനിധിയായി 21-ാം വാര്‍ഡായ കീരികോട് മത്സരിച്ച് വിജയിച്ച വിഷ്ണു കോട്ടപ്പുറത്തിനായി ഇവരുടെ മകന് പ്രചാരണത്തിന് ഇറങ്ങിയിരുന്നു. സൗഹൃദത്തിന്റെ പേരില്‍ പ്രവര്ത്തിക്കുന്നതായതിനാല് വിലക്കാന്‍ തയാറായില്ലെന്ന് നിസ പറയുന്നു.
തുടര്‍ന്ന് കഴിഞ്ഞ 29ന് രണ്ടുദിവസം കൂടി ജോലിക്ക് വന്നാല്‍ മതിയെന്ന് ബാങ്ക് ഭരണസമിതി നിസയെ അറിയിച്ചു. ജോലിയില്‍ തന്നെ തുടരാനായി ബാങ്കില്‍ ജോലി നല്കിയ മുന്‍ ബാങ്ക് പ്രസിഡന്റിനെയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗത്തെയും കണ്ടിരുന്നു.
അവര്‍ ജോലിയില്‍ നിന്ന് നീക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രാദേശിക നേതൃത്വത്തിന്റെ സമ്മര്‍ദത്തില്‍ ബാങ്ക് ഭരണസമിതി വീട്ടമ്മയെ പിരിച്ചുവിടുകയായിരുന്നു. ഇവരെ ജോലിയില്‍ തുടരാന്‍ അനുവദിച്ചാല്‍ പാര്‍ട്ടിയില്‍നിന്ന് പുറത്തുപോകുമെന്ന് സാമൂഹിക മാധ്യമത്തിലുടെ പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.